ആരക്കുന്നം വലിയപള്ളി പെരുന്നാള്‍ ഒന്നുമുതല്‍

ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് ഒന്നുമുതല്‍ 6 വരെ നടത്തുന്നു.വ്യാഴാഴ്ച രാവിലെ 7.30 ന് മൂന്നിന്മേല്‍ കുര്‍ബാന, 8.15 ന് കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ ഈവാസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 40-ാം ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രാര്‍ത്ഥന. 8.30 ന് നേര്‍ച്ചവിളമ്പ്. തുടര്‍ന്ന് കുര്യാക്കോസ് മാര്‍ ദീയെസ്േകാറോസ് മെത്രാപ്പോലീത്ത പെരുന്നാളിന് കൊടി ഉയര്‍ത്തും. വെള്ളിയാഴ്ച 7 ന് കുര്‍ബാന, ശനിയാഴ്ച രാവിലെ 8 ന് കുര്‍ബാന, ഞായറാഴ്ച രാവിലെ 7 ന് കുര്‍ബാന, 8.45 ന് മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് കുര്‍ബാനയര്‍പ്പിക്കും. വൈകീട്ട് 6.30 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും. തിങ്കളാഴ്ച രാവിലെ 7.30 ന് കുര്‍ബാന, വൈകീട്ട് 4 ന് പ്രദക്ഷിണം, ചൊവ്വാഴ്ച രാവിലെ 8.45ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 10.30 ന് പ്രദക്ഷിണം, ആശീര്‍വാദം, 11.45 ന് നേര്‍ച്ചസദ്യ, ലേലം, വൈകീട്ട് 4 ന് കൊടിയിറക്ക് എന്നിവ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>