അഭി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ ഇരുപതാം സ്ഥാനാരോഹണ വാര്‍ഷികം ഇന്ന്
കരിങ്ങാച്ചിറ: യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ ഇരുപതാം സ്ഥാനാരോഹണ വാര്‍ഷികം ഞായറാഴ്ച കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നിന്ന് കൊണ്ടുവന്ന പാത്രീയാര്ക്ക പതാക കരിങ്ങാച്ചിറ കത്തീഡ്രലില്‍ മൈലാപ്പൂര് ഭദ്രാസനാധിപന്‍ ഐസക്ക് മാര്‍ ഒസ്താത്തിയോസ് ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. സ്ഥാനാരോഹണ വാര്‍ഷികത്തിന്റെ ഭാഗമായി ഇരുപത് നിര്‍ധന യുവതികളുടെ വിവാഹം, തിരുവാങ്കുളം ക്യംതാ സെമിനാരി, സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി, കുരീക്കാട് വിശുദ്ധ യൂദാശ്ലീഹാ പള്ളി, കരിങ്ങാച്ചിറ കത്തീഡ്രല്‍, ഇരുമ്പനം പൊന്നിന് ചേരിമുകള് സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ നടക്കും. 1.45ന് ക്യംതാ സെമിനാരിയില്‍ നിന്ന് പരിശുദ്ധ പാത്രീയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയേയും ജോസഫ് മാര്‍ ഗ്രീഗോറിയോസിനേയും ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കോറസ് പീറ്റര്‍ നേതൃത്വം നല്കുന്ന ഭക്തിഗാനമേള. 3ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന് യോഗം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഒരുക്കം പൂര്‍ത്തിയായതായി ആഘോഷകമ്മിറ്റി ചെയര്മാന് അഭി ഐസക്ക് മാര്‍ ഓസ്താത്തിയോസ് പറഞ്ഞു