അഭി. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തീന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു:
അഭി. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തീന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു.യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ഭഷ്യടൂറിസം വകുപ്പ് സഹ മന്ത്രി പ്രൊഫ. കെ. വി. തോമസ് മേത്രാഭിഷേക പത്താംവാര്‍ഷിക ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഒഫീഷ്യല്‍ മീഡിയ സെല്‍ വെബ്സൈറ്റ് ഉദ്ഘാടനം എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വഹിച്ചു.
നിര്‍ദ്ധനരായ പത്തു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സിനിമ നടന് ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു.
സുന്നഹദോസ് സെക്രട്ടറി അഭി. ജൊസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അഭി. തോമസ്
മോര് തീമോത്തിയോസ്,അഭി. എബ്രഹാം മോര് സേവറിയോസ്, അഭി. ഗീവര്‍ഗീസ് മോര് അത്തനാസിയോസ് , അഭി. ഗീവര്‍ഗീസ് മോര് കൂറിലോസ്, അഭി. മാത്യൂസ് മോര് അപ്രേം, അഭി. കുരിയാക്കോസ് മോര് യൗസേബിയോസ്, അഭി. പൗലോസ് മോര് ഐറെനിയോസ്, മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ്, അഭി .യാക്കോബ്മോര്
അന്തോണിയോസ്, അഭി. മാത്യൂസ് മോര് അന്തിമോസ്, അഭി .ഏലിയാസ് മോര് യൂലിയോസ് ഏന്നീ മെത്രാപ്പോലീത്തമാര്‍ സന്നിഹിതായിരുന്നു. സഭ ട്രെസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഭഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, സാജുപോള്‍ എം.എല്‍. എ, എം. എം. മോനായി ,എം. എ. ജേക്കബ്, വിവിധ സഭാ പ്രിതിനിധികളും, മറ്റു സാമൂഹിക സാംസ്കാരിക നേതാക്കളും സംബന്ധിച്ചു.
സഭയുടെ ആനുകാലിക വാര്‍ത്താവിനിമയങ്ങള്‍ എല്ലാവരിലും കൃത്യതയോടെ ലഭ്യമാക്കുക എന്നുള്ളതാണ് മീഡിയ സെല്ലിന്റെ പ്രധാന പ്രവര്‍ത്തനം, ഓണ്‍ലൈന്‍ ചാനല്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ മീഡിയ സെല്ലിന്റെ വെബ്സൈറ്റ് വഴി വൈകാതെ ലഭ്യമാകുന്നതാണ്. ആയതിനു എല്ലാ ഓണ്‍ലൈന്‍ മീഡിയകളുടെയും സഹകരണം പ്രിതീക്ഷിച്ചുകൊള്ളുന്നു. സഭയുടെ ഉന്നമനത്തിനായി എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒത്തൊരുമയോടെ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നു തിരുമേനി അഭിപ്രായപെട്ടു..
Athiokia malankara bandham ninnal vazhatte
God bless you our spiritual Guru @brighten your way