അടിച്ചമര്‍ത്തലും തീവ്രവാദവും അപലപനീയം: പരിശുദ്ധ ഇഗ്നേഷ്യസ് സഖാ പ്രഥമന്‍ ബാവ
അടിച്ചമര്‍ത്തലും തീവ്രവാദവും പരിശുദ്ധസ്ഥലങ്ങള്‍ നശിപ്പിക്കുന്നതും വൈദികര്‍ക്കു നേരെയുള്ള അതിക്രമങ്ങളും അപലപനീയമാണെന്ന് പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നേഷ്യസ് സഖാ പ്രഥമന്‍ ബാവ. കഴിഞ്ഞ ദിവസം ലെബനീസ് പ്രസിഡന്റ് മൈക്കിള്‍ സുലൈമാനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബാവ ഇങ്ങനെ പറഞ്ഞത്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അന്ത്യോക്യാ സഭയിലെ മോര്‍ ഗ്രിഗോറിയോസ് യുഹന്ന ഇബ്രാഹിം, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ പോള്‍ യാസിഗി എന്നിവരെ മോചിപ്പിക്കുന്നതിന് ലബനന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പരിശുദ്ധ ബാവ നന്ദി പറഞ്ഞു. ക്രിസ്‌താനികളെ അവരുടെ പൂര്‍വപിതാക്കള്‍ക്കു പ്രിയപ്പെട്ട മാതൃരാജ്യത്തുനിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് ബാവ പ്രസിഡന്റുമായി ചര്‍ച്ച നടത്തി. എപ്പിസ്‌കോപ്പല്‍ സുവര്‍ണജൂബിലിക്ക് ലെബനന്‍ പ്രസിഡന്റിന്റെ പിന്തുണയ്‌ക്ക് ബാവ നന്ദി പറഞ്ഞു. പ്രസിഡന്റിനും കുടുംബാംഗങ്ങള്‍ക്കും ബാവ ക്രിസ്‌മസ്, പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു.