അങ്കമാലി കത്തീഡ്രലില്‍ പെരുന്നാള്‍
അങ്കമാലി:അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍ പെരുന്നാളിന് കൊടിയേറ്റി. ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. മാത്യൂസ് അരീയ്ക്കല്‍, ഫാ. വില്‍സണ്‍ വര്‍ഗീസ്, ഫാ. എബിന് ഏല്യാസ് എന്നിവര്‍ പങ്കെടുത്തു.വ്യാഴാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന. വെള്ളിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, 7ന്ഭക്തസംഘടനകളുടെ വാര്‍ഷികം, 8ന് വിവിധ കലാപരിപാടികള്‍.ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് പ്രദക്ഷിണം, രാത്രി 9ന് പരിശുദ്ധ സുനോറോ പേടകത്തില്‍ നിന്ന് പുറത്തെടുത്ത് പൊതുദര്‍ശനത്തിനായി വയ്ക്കും. ഞായറാഴ്ച രാവിലെ 7.30നും 9നും വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.