അനുസ്മരണ സമ്മേളനം നടത്തി
മലേക്കുരിശ് ദയറായില്‍ കാലംചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുസ്മരണ സമ്മേളനം മലേക്കുരിശ് ബിഎഡ് കോളേജില്‍ നടത്തി. സമ്മേളനം ജോര്‍ജ് സി. ചാലപ്പുറം കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.ഐ. ജേക്കബ് അധ്യക്ഷനായ യോഗത്തില്‍ ഡിക്സന് പി. തോമസ്, ടിറ്റോ ചെറിയാന്, ബി.എസ്. സിന്ധു, ടി.എസ്. ലിനേഷ്, ബിബിന്‍ രാജു, സനിത ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.