മലയിടംതുരുത്ത് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്നു കൊടിയേറും
മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് ഞായറാഴ്ച രാവിലെ 10ന് വികാരി ഫാ. സജി കുര്യാക്കോസ് ചമ്പിലില് കൊടി ഉയര്‍ത്തും. തിങ്കളാഴ്ച 8ന് കുര്‍ബാന, പ്രസംഗം ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത 9.30ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മപ്പെരുന്നാള്‍ പാച്ചോര്‍ നേര്‍ച്ച വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് സുവിശേഷപ്രസംഗം പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ.