യാക്കോബായ സഭാ സുന്നഹദോസ് ഇന്ന്
യാക്കോബായ സഭാ സുന്നഹദോസ് ഞായറാഴ്ച പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരും. യാക്കോബായ സഭാ സുന്നഹദോസിന്റെ പൂര്‍ണ അംഗീകരമില്ലാതെ സഭാ സമാധാനത്തിന് താന്‍ ശ്രമിക്കില്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. ഭിന്നതകള്‍ അകറ്റി കേസുകള്‍ പിന്‍വലിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ താന്‍ ഒരുക്കമാണ്. എന്നാല്‍, അത് മലങ്കര യാക്കോബായ സുന്നഹദോസിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ചെയ്യുകയുള്ളൂവെന്ന് മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖേന മാധ്യമങ്ങള്‍ക്കയച്ച പ്രസ്താവനയില്‍ ബാവ പറഞ്ഞു. ഇതിനു വിരുദ്ധമായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി.