മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി
മലേക്കുരിശ് ദയറായില്‍ കബറടങ്ങിയ ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിേയാസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 18-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറ്റി. വി. കുര്‍ബാനയ്ക്കു ശേഷം എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, ഫിനഫാസ് റമ്പാന്, ഫാ. ബെന്നി കര്ത്തോന്, അഡ്വ. എന്‍.പി. വര്‍ഗീസ്, മോന്‍സി വാവച്ചന്, പോള്‍ വി. തോമസ് എന്നിവര്‍ സംബന്ധിച്ചു. 29ന് രാവിലെ 7ന് വി. കുര്‍ബാന, വൈകീട്ട് 5.30ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, 30ന് രാവിലെ 8ന് വി. കുര്‍ബാന, 9.45ന് വിളംബര ജാഥ, വിഭവ ശേഖരണം, വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ഥന, 31-ാം തീയതി രാവിലെ 6നും 8നും വി. കുര്‍ബാന, വൈകീട്ട് 5 മണിക്ക് ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തുന്ന ദീപശിഖയ്ക്കും വിവിധ പള്ളികളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും.