മരിയ൯ കണ്വെന്ഷന് സെന്റെര് കൂദാശ
താമരച്ചാല്‍ വലിയപള്ളി പുതിയതായി നി൪മ്മിച്ച മരിയ൯ കണ്വെന്ഷന് സെന്റെര് 2014 സെപ്റ്റംബ൪ മാസം 1-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 4:30 ന് ശ്രേഷഠ കാതോലിക്ക ആബൂ൯ മോ൪ ബസേലിയോസ് തോമസ് പ്രഥമ൯ കുദാശ ചെയ്യും.യാക്കോബായ സഭയിലെ ഏറ്റവും വലിയ പാരിഷ്ഹാളാണിത്. 2000ലേെറ ആളുകളെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന ഈ സെന്ററിന് ഒരു തുറന്ന സ്റ്റേജുള്‍പ്പെടെ 3 സ്റ്റേജുണ്ട്.ഉദ്ഘാടന ചടങ്ങില്‍ എക്സൈസ്വകുപ്പ് മന്ത്രി കെ ബാബു, ഇന്നസെന്റ് എം.പി., വി പി സജീന്ദ്ര൯ എം.എല്‍.എ, സാജു പോള്‍ എം.എല്‍.എ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി,വന്ദ്യ വൈദീക൪ തുടങ്ങി പ്രമുഖ൪ പങ്കെടുക്കും.സെപ്റ്റംബ൪ 1 മുതല്‍ 8 വരെ നടക്കുന്ന താമരച്ചാല്‍ കണ്വെന്ഷന് ആദ്യ പരിപാടി