പള്ളിക്കര കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനും ശൂനോയൊ നോമ്പാചരണത്തിനും തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്തനാസ്യോസ് കൊടി ഉയര്‍ത്തി. തുടര്‍ന്ന് കുടുംബവേദി പ്രഭാഷണം ഫാ. സുരേഷ് കപ്പൂച്ചിയാര്‍ നടത്തി.
ചൊവ്വാഴ്ച രാവിലെ 7.15 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. വൈകിട്ട് 7 ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ധ്യാനയോഗം നടത്തും. ഫാ. എബി വര്‍ക്കി പ്രസംഗിക്കും. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടാകും.