കോതമംഗലം മര്‍ത്തമറിയം കത്തീഡ്രലില്‍ ശൂനോയോ പെരുന്നാളിന് കൊടിയേറി
കോതമംഗലം: മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിന് തുടക്കംകുറിച്ച് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊടിയേറ്റ് നടത്തി.
വികാരി ഫാ. ജോസ് ജോണ്‍ പതനായില്, സഹ വികാരിമാരായ ഫാ. ഷാജി പൗലോസ് തെക്കേക്കുടിയില്‍, ഫാ. റിജോ ജോസഫ് കൊച്ചുകുന്നേല്‍, ട്രസ്റ്റിമാരായ കെ.വി. ജോയി, അബ്രഹാം ചാക്കോ എന്നിവരടക്കം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 15 വരെ നീളുന്ന പെരുന്നാളിന് ദിവസേന രാവിലെ എട്ടിന് അഞ്ചിന്മേല് കുര്‍ബാനയും 10ന് ധ്യാന പ്രസംഗവും ഉണ്ടാകും.
14ന് രാത്രി ഏഴിന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം ശ്രേഷ്ഠ കാതോലിക്ക ബാവ നടത്തും. തുടര്‍ന്ന് വി. ദൈവമാതാവിന്റെ സുനോറെ പൊതു വണക്കത്തിനായി പേടകത്തില്‍ നിന്ന് പുറത്തെടുക്കും.
15ന് രാവിലെ എട്ടിന് അഞ്ചിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡു ദാനവും ഉച്ചയ്ക്ക് 12.30ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ കൊടിയിറക്കം എന്നിവയും നടക്കും.