കാരക്കുന്നം സെന്റ് മേരീസ് പള്ളി ശൂനോയോ പെരുന്നാളിന് കൊടിയേറി
കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിന് തുടക്കം കുറിച്ച് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റി. വികാരി ഫാ. സിബി ഇടപ്പുളവന്‍, സഹവികാരി ഫാ. സിജു വളയംപ്രായില്, ട്രസ്റ്റിമാരായ സി.സി. വിനോയി, തോമസ് വര്‍ക്കി എന്നിവര്‍ നേതൃത്വം നല്കി. പതിനഞ്ച് വരെ നീളുന്ന പെരുന്നാളിന് ദിവസവും രാവിലെ 7.30ന് കുര്‍ബാന, പ്രസംഗം, പത്തിന് ധ്യനയോഗം, വൈകീട്ട് ആറിന് സന്ധ്യാ പ്രാര്‍ത്ഥന എന്നിവ ഉണ്ടാകും. പതിനാലിന് വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം ശ്രേഷ്ഠ കാതോലിക്ക ബാവ നടത്തും. രാത്രി 8.30ന് പ്രദക്ഷിണം, 15ന് രാവിലെ 8.30ന് കുര്‍ബാനയ്ക്ക് സഖറിയ മാര്‍ പോളി കാര്‍പ്പോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 10.45ന് അവാര്‍ഡ് വിതരണം, 11.15ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് നേര്‍ച്ചസദ്യ, രണ്ടിന് പെരുന്നാള്‍ കൊടിയിറങ്ങും.