പരിശുദ്ധ പാത്രിയര്‍ക്കീസ് സെന്റ് എഫ്രേം പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു
പരിശുദ്ധ പാത്രിയര്‍ക്കീസ് അപ്രേം രണ്ടാമന്‍ ബാവ സ്‌ഥാനമേറ്റശേഷമുള്ള ആദ്യ കുര്‍ബാന ഇന്നലെ അഷ്‌റാഫെയിലുള്ള സെന്റ് എഫ്രേം പള്ളിയില്‍ നടന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ കുര്‍ബാനയില്‍ പെങ്കടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ രമണ്‍ ജോയ് സംബന്ധിച്ചു. കോതമംഗലം നേര്യമംഗലം സ്വദേശി ഫാ. ജോഷി ചെമ്പകശേരിയായിരുന്നു കുര്‍ബാനയില്‍ പ്രധാന ശുശ്രൂഷകന്‍. കുര്‍ബാനയ്‌ക്കുശേഷം നടന്ന അനുമോദനയോഗത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ യൂഹാനോന്‍ അല്‍ യാസിജി, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ആരാം ഒന്നാമന്‍ കാതോലിക്ക, മാറാനീത്തോ സഭാതലവന്‍ റേയ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ പ്രതിനിധി ഫാ. ഗബ്രിയേല്‍ തുടങ്ങിയവര്‍ അനുമോദനപ്രസംഗം നടത്തി. സുറിയാനി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണു കുര്‍ബാന നടന്നത്. ഡല്‍ഹി ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്‌താത്തിയോസ് സഹകാര്‍മികനായിരുന്നു. യൂഹാനോന്‍ അല്‍ യാസിജി, ആരാം ഒന്നാമന്‍ കാതോലിക്ക, അന്ത്യോഖ്യ റീത്ത് പാത്രിയര്‍ക്കീസ്, മാര്‍പാപ്പയുടെ പ്രതിനിധി കര്‍നിനാള്‍ കുര്‍ദ് ക്രോച്ച്, ലബനോന്‍ പ്രസിഡന്റ് മീഖായേല്‍ സുലൈമാന്‍, ഉന്നത ഉദ്യോഗസ്‌ഥര്‍,മറ്റു ക്രൈസ്‌തവസഭകളിലെ നിരവധി വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.പി. സജീന്ദ്രന്‍ എം.എല്‍.എയും സന്നിഹിതനായിരുന്നു. മലങ്കര യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ് പ്രഥമന്‍ കാതോലിക്ക ബാവയു െകാര്‍മികത്വത്തില്‍ വ്യാഴാഴ്‌ചയായിരുന്നു പാത്രിയര്‍ക്കാവാഴ്‌ച. മലങ്കര ക്‌നാനായ സഭ സമര്‍പ്പിച്ച അംശവടിയാണു ബാവ കുര്‍ബാനയില്‍ ഉപയോഗിച്ചത്. ക്‌നാനായ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസിനു മദ്‌ബഹായില്‍ ഇരിപ്പിടം നല്‍കി.