പുതിയ പാത്രിയർക്കീസ് ബാവ മർത്തോമ സഭയുടെ യൂയാക്കീം മോർ കൂറിലോസ് തിരുമേനിയുടെ ബന്ധു
നിയുക്ത പാത്രിയർക്കീസ് അപ്രേം കരീം മോർ കൂറിലോസും മാർതോമ സഭയുടെ യൂയാക്കീം മോർ കൂറിലോസും തമ്മിൽ കുടുംബ ബന്ധം. ജനനം സിറിയയിലും കേരളത്തിലും ആയി എന്നതാണ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം.
പരി. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവായുടെ കല്പ്പന അനുസരിച്ച് മലങ്കരയിലെ ശുശ്രൂഷയ്ക്കായി സഹോദരനായ യൂയാക്കീം മക്കുദിശായുമൊന്നിച്ച് സിറിയയിൽ നിന്ന് 1848 ൽ വന്ന യൂയാക്കീം മോർ കൂറിലോസ് തിരുമേനിയുടെ പിന്തലമുറക്കാരാണ് സ്ഥാനാഭിഷിക്തനാകുവാൻ പോകുന്ന പാത്രിയാർക്കീസ് ബാവായും, മാർത്തോമ സഭയുടെ യൂയാക്കീം മോർ കൂരിലോസ് തിരുമേനിയും.
മാർതോമ സഭയെ പ്രതിനിധീകരിച്ച് യൂയാക്കീം മോർ കൂറിലോസ് തിരുമേനി പാത്രിയർക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ട്.