കടയ്ക്കനാട് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ കൂദാശ
യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് അരമനയുടെ പുനര്‍നിര്‍മിച്ച സെന്റ് ജോര്‍ജ് കത്തീഡ്രല്‍ കൂദാശ ഭക്തിനിര്‍ഭരമായി. വി. കൂദാശാ ശുശ്രൂഷകള്‍ക്കും വി. കുര്‍ബാനയ്ക്കും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. േജാസഫ് മാര്‍ ഗ്രിഗോറിയോസ്, ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ്, പാത്രിയാര്‍ക്കാ പ്രതിനിധി മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ അഫ്രേം, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. കത്തീഡ്രല്‍ കൂദാശയ്ക്കുശേഷം വെള്ളിയാഴ്ച രാവിലെ വി. അഞ്ചിന്മേല് കുര്‍ബാനയും നടത്തി. പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ഗീവര്‍ഗീസ് പുല്യാട്ടേല്‍, തമ്പു ജോര്‍ജ്, പോള്‍ വി. തോമസ്, കെ.എ. തോമസ്, ബാബു പോള്‍, മോഹനന് പീടിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.