ആഴകം, കരയാംപറമ്പ് പള്ളികളില്‍ തിരുനാള്‍
അങ്കമാലി: ആഴകം സെന്റ് മേരീസ് ഹെര്മ്മോന് യാക്കോബായ പള്ളിയില്‍ മൂന്നിനും നാലിനും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മപെരുന്നാള് ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് 6.30ന് ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ പെരുന്നാളിന് കൊടിയേറ്റും. 7ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം, പ്രദക്ഷിണം, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം എന്നിവ ഉണ്ടാകും.
അങ്കമാലി: കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ മാര്‍ ഗീവര്‍ഗീസ് സഹദയുടെ ഓര്മപെരുന്നാള് മൂന്നിനും നാലിനും നടക്കും. ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, 8.30ന് ഫാ. ഷെബി ജേക്കബ് പെരുന്നാളിന് കൊടിയേറ്റും. വൈകിട്ട് 6.45ന് കിഴക്കേ കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.