അബ്ദുല്‍ ജലീല്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ആയിരങ്ങളെത്തി
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 333-ാമത് ശ്രാദ്ധപ്പെരുന്നാളിന് ആയിരങ്ങളെത്തി. രാവിലെ കബറിങ്കല്‍ നടന്ന കുര്‍ബാനയ്ക്ക് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ് മുഖ്യകാര്‍മികത്വം വഹിച്ചു.മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠകാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബുന്‍ മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിര്‍ സഹകാര്‍മികരായി.വിശുദ്ധ കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രദക്ഷിണം നടത്തി. നേര്‍ച്ചസദ്യ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആശീര്‍വദിച്ചു.പെരുന്നാളിന് വികാരി ഫാ. ഇട്ടൂപ്പ് കോര്‍ എപ്പിസ്കോപ്പ ആലുക്കല്‍, ഫാ. തോമസ് എം. പോള്‍ മൂലേക്കാട്ട്, ഫാ. ജോര്‍ജ് വര്‍ഗീസ് വലിയപറമ്പില്‍, പള്ളി സെക്രട്ടറി പ്രൊഫ. രഞ്ചന്‍ എബ്രഹാം അംബൂക്കന്‍, ബാബു തോമസ് മുളയിരിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.