ഒറ്റ വോട്ടിങ്ങില്‍ പുതിയ പാത്രിയര്‍ക്കീസ് ബാവ
ഒറ്റ വോട്ടിങ്ങില്‍ തന്നെ പുതിയ പാത്രിയര്‍ക്കീസ് ബാവയുടെ തിരഞ്ഞെടുപ്പ് നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ പ്രാര്‍ത്ഥനയോടെയായിരുന്നു ബെയ്റൂട്ടിലെ അച്ചാനിയില് തിരഞ്ഞെടുപ്പ് തുടങ്ങിയത്. 43 മെത്രാപ്പോലീത്തമാര്‍ പങ്കെടുത്ത വോട്ടിങ്ങില്‍ 23 വോട്ട് അപ്രേം കരീം കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് ലഭിച്ചു. രണ്ടാമെതത്തിയ മെത്രപ്പോലീത്തയ്ക്ക് 13 വോട്ടും കിട്ടി.
കൂടുതല്‍ വോട്ട് ലഭിച്ച അപ്രേം കരീം കൂറിലോസ് തിരുമേനിയെ ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തമാരും ആശ്ലേഷിച്ച് വിധേയത്വവും സ്നേഹവും പങ്കിട്ടും. ശ്രേഷ്ഠ ബാവയും കൈമാഖാമും ചേര്‍ന്ന് പുതിയ പാത്രിയര്‍ക്കീസ് ബാവയെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച് അംശവടി നല്കി. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും കാണ്‍കെ സുന്നഹദോസ് ഹാളില്‍ െവച്ചുതന്നെ ബാലറ്റ് പേപ്പര്‍ അഗ്നിക്കിരയാക്കി.