അങ്കമാലി മേഖല സുവിശേഷ മഹായോഗം തുടങ്ങി
അങ്കമാലി: അഞ്ച് ദിവസത്തെ അങ്കമാലി മേഖല യാക്കോബായ സുവിശേഷ മഹായോഗം സെന്റ് മേരീസ് കത്തീഡ്രലില്‍ തുടങ്ങി. ഡോ. എബ്രഹാം മോര് സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് തൈപറമ്പില്‍ അധ്യക്ഷനായി. ഡോ. ഏല്യാസ് മോര് അത്തനാസിയോസ് മെത്രാപ്പോലീത്ത, ഫാ. ഷോബിന്‍ പോള്‍, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് അരീയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, ഇട്ടൂപ്പ് ആലുക്കല്‍ കോര്‍ എപ്പിസ്കോപ്പ, സഖറിയ ആലുക്കല്‍ റമ്പാന്, ഫാ.പോള്‍ പാറയ്ക്ക, ഫാ. കെ.ഐ. ജോര്‍ജ്, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. കെ.ടി. യാക്കോബ്, ഫാ. മാത്യു പാറയ്ക്കല്‍, ഫാ. ജോര്‍ജ് ജോണ്‍, ഫാ. എബിന് ഏല്യാസ്, ഫാ. തോമസ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.വെള്ളിയാഴ്ച രാവിലെ 9.30ന് വിശുദ്ധീകരണ ധ്യാനം, 5.45ന് സന്ധ്യാ പ്രാര്‍ത്ഥന, 6.30ന് ഗാനശുശ്രൂഷ, രാത്രി 7ന് നടക്കുന്ന സുവിശേഷ യോഗത്തില്‍ ഡോ. ഏല്യാസ് മോര് അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. മേഖലയിലെ 28 പള്ളികളുടെ പങ്കാളിത്തത്തോടെയാണ് സുവിശേഷ മഹായോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സാബു പാറയ്ക്കലിന്റെ നേതൃത്വത്തില്‍ 51 അംഗ ഗായകസംഘമാണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.