യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷ മഹായോഗം നാളെ തുടങ്ങും
അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷ സംഘം സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ സുവിശേഷ മഹായോഗം ബുധനാഴ്ച അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ ആരംഭിക്കും. ഡോ. തോമസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തി. ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, ഫാ. മാത്യൂസ് അരീക്കല്‍, ഫാ. തോമസ് ബേബി, ഫാ. എബിന്‍ ഏല്യാസ്, ഇ.പി. ജോര്‍ജ്, എല്‍ദോ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.ബുധനാഴ്ച വൈകിട്ട് 7ന് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സുവിശേഷയോഗം ഉദ്ഘാടനം ചെയ്യും. ഫാ. ഷോബിന്‍ മുഖ്യ പ്രഭാഷണം നടത്തും.