പെരുന്നാള്‍ ദിനത്തില്‍ പതിവുതെറ്റാതെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചു
കോലഞ്ചേരി: പതിവുതെറ്റിക്കാതെ 200-ാം വര്‍ഷവും പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിക്ക് സ്ഥലം നല്‍കിയവരെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചു. കല്ലിട്ട പെരുന്നാളിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തവാഴക്കുല, മത്തങ്ങ, വെള്ളരിക്ക, ചേന, വെറ്റില, അടക്ക, ദക്ഷിണ എന്നിവ വാല്ക്കുട്ടയില് നല്കി. പള്ളിക്ക് പണ്ട് സ്ഥലം സംഭാവന നല്കിയ കൊളുത്തിനാല്‍ കര്ത്താക്കന്മാരുടെ ഇളം തലമുറക്കാരെയാണ് ആദരിച്ചത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, സി.കെ. സാജു കോര്‍ എപ്പിസ്കോപ്പ, ഫാ. ജിബു ചെറിയാന്, ട്രസ്റ്റിമാരായ ജോണ്‍ പി. തോമസ്, പി.എം. സാബു, ഫിലിപ്പ് റോയി, പി.എം. തമ്പി, എന്നിവര്‍ നേതൃത്വം നല്കി.