വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ പെരുന്നാള്‍
പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കൂദാശ പെരുന്നാളും ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ ദുഖ്റോനോ പെരുന്നാളും 11ന് ആരംഭിക്കും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും.ചൊവ്വാഴ്ച വൈകീട്ട് 6ന് വികാരി ഫാ. തോമസ് പനച്ചില്‍ കോറെപ്പിസ്കോപ്പ പെരുന്നാളിന് കൊടിയുയര്‍ത്തും. തുടര്‍ന്ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷിക യോഗമുണ്ട്. ബുധനാഴ്ച 12ന് ഉച്ചനമസ്കാരം രാത്രി 7.30ന് പ്രദക്ഷിണം.സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ7ന് കുരിശുപള്ളിയിലും 8.30ന് പള്ളിയിലും കുര്‍ബാനയുണ്ട്. തുടര്‍ന്ന് 10ന് അനുമോദന യോഗം 11.30ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ട്.