കോലഞ്ചേരി യാക്കോബായ ചാപ്പലില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറ്റി

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ പരി. ഇഗ്‌നാത്തിയോസ് തൃദീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറ്റി. ഫിബ്രവരി 1, 2 തീയതികളില്‍ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കാപ്പുകുഴിയാണ് കൊടിയേറ്റിയത്. സഹവികാരി ഫാ. ബിനു വര്‍ഗീസ് അമ്പാട്ട് സഹകാര്‍മികനായി. ട്രസ്റ്റി സ്ലീബ ഐക്കരക്കുന്നത്ത്, ബാബുപോള്‍, ടി.കെ. മാത്തുക്കുട്ടി, ജോര്‍ജ് കോടിയാട്ട്, ജോണി കളപ്പുരക്കല്‍, ചെറിയാന്‍, മാത്യു യോഹന്നാന്‍ എന്നിവര്‍ സംബന്ധിച്ചു. 3, 4 തീയതികളില്‍ പുതുപ്പനം കുരിശുംതൊട്ടിയിലും ബാവായുടെ ഓര്‍മപ്പെരുന്നാള്‍ നടത്തും. പ്രദക്ഷിണവും പാച്ചോര്‍നേര്‍ച്ചയും, നേര്‍ച്ചസദ്യയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>