പള്ളിക്കര ഡിസ്ട്രിക്ട് സണ്‍ഡേ സ്കൂള്‍ പൊതുയോഗം
കിഴക്കമ്പലം:മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് പള്ളിക്കര ഡിസ്ട്രിക്ട് പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഇന്‍സ്പെക്ടര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ഷെവ. സി.വൈ.വര്‍ഗീസ്, പി.ഐ. ഉലഹന്നാന്, ബേബി വര്‍ഗീസ്, ഷെവ. കെ.പി. കുര്യാക്കോസ്, ബെന്നി വി.എം. എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: പി.പി.ഏലിയാസ് (ഇന്‍സ്പെക്ടര്‍), ഷിബു എം.വര്‍ഗീസ് (അസി.ഇന്‍സ്പെക്ടര്‍), ബിനു വര്‍ഗീസ് (സെക്രട്ടറി), പി.കെ. കുര്യാക്കോസ് (അധ്യാപക പ്രതിനിധി).