പൊയ്ക്കാട്ടുശ്ശേരി പള്ളിയില്‍ ശതോത്തര രജതജൂബിലി പെരുന്നാള്‍
നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മാര്‍ ബഹനാം യാക്കോബായ പള്ളിയില്‍ ശതോത്തര രജതജൂബിലി പെരുന്നാളും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ 28-ാം വാര്‍ഷികാഘോവും 19 മുതല്‍ 23 വരെ നടക്കും. ഞായറാഴ്ച രാവിലെ 8.15ന് വിശുദ്ധകുര്‍ബാന, വൈകിട്ട് 4ന് വിശ്വാസറാലി, 6ന് സന്ധ്യാപ്രാര്‍ഥന, 7ന് നടക്കുന്ന പൊതുസമ്മേളനം കെ.പി. ധനപാലന് എംപി ഉദ്ഘാടനം ചെയ്യും. ഫാ. എബ്രഹാം നെടുന്തള്ളില്‍ അധ്യക്ഷനാകും. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.തിങ്കളാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, 10ന് ധ്യാനയോഗം, 7.30ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, വിവിധ കലാപരിപാടികള്‍. ചൊവ്വാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് സന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം സുവിശേഷ പ്രസംഗം. ബുധനാഴ്ച രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, വൈകിട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്ന് സ്മരണിക പ്രകാശനം, പ്രദക്ഷിണം, കരിമരുന്നുപ്രയോഗം.വ്യാഴാഴ്ച രാവിലെ 7.30നും 8.30നും വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.