ഫാ. പ്രിന്‍സ് മരുതനാട്ടിനെ യാക്കോബായ സഭ ആദരിച്ചു
കോലഞ്ചേരി: ചിത്രരചനാ രംഗത്തെ പ്രാവീണ്യം കണക്കിലെടുത്ത് ആറൂര്‍ പള്ളി ഇടവകാംഗം ഫാ. പ്രിന്‍സ് മരുതനാട്ടിനെ യാക്കോബായ സഭ ആദരിച്ചു. പുത്തന്‍കുരിശില്‍ നടന്ന അഖില മലങ്കര സുവിശേഷ യോഗത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അദ്ദേഹത്തിന് പ്രശസ്തി പത്രം നല്കി.കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സഹവികാരിയായ ഫാ. പ്രിന്‍സ് പച്ചിലച്ചായങ്ങള്‍ ഉപയോഗിച്ച് ദേവാലയങ്ങളിലെ അള്‍ത്താരകളില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. അനേകം ക്രിസ്തീയ ചുവര്‍ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഈ രംഗത്ത് സഭയിലെ ഏക വൈദികനാണ് ഇദ്ദേഹം. കടമറ്റം പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. എല്‍ദോ കക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. ഷിബിന്‍ പോള്‍, ഡീക്കന്‍ ടിനു സ്കറിയ, ഡീക്കന്‍ എല്‍ദോ കൊഴക്കാട്ട്, ട്രസ്റ്റി പി.എം. ചാക്കോ പട്ടമ്മാട്ടേല്, മോഹനന് പീടിയേക്കല്‍, എല്‍ദോസ് പൂത്തോട്ടില്‍, ഷാജി എബ്രാഹാം കാരിക്കോട്ടില്‍, ജോയി തെങ്ങനാക്കുഴി,ബിജു പ്ലാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.