ജനശ്രേഷ്ഠ പുരസ്കാരം ശ്രേഷ്ഠ ബാവയ്ക്ക് സമര്‍പ്പിച്ചു
കോതമംഗലം: നങ്ങേലില്‍ ഗോപാലന് വൈദ്യര് മെമ്മോറിയല്‍ ‘ജനശ്രേഷ്ഠ പുരസ്കാരം’ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് നല്കി. ഫൗണ്ടേഷന് ചെയര്മാന് ഡോ. വിജയന് നങ്ങേലില്‍ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ബാവയ്ക്ക് നല്കി.മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ടി.യു. കുരുവിള എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. സാജു പോള്‍ എം.എല്‍.എ. അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ഡോ. കെ.എസ്. ഡേവിഡ്, എന്‍.സി. മോഹനന്, പ്രൊഫ. ബേബി എം. വര്‍ഗീസ്, ആര്. അനില്‍കുമാര്‍, അജി നാരായണന്, പ്രൊഫ. കെ.എം. കുര്യാക്കോസ്, ഡോ. കെ.എന്‍. വാസു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഡോ. വിജയന് നങ്ങേലില്‍ ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം ഔഷധി ചെയര്മാന് ജോണി നെല്ലൂര്‍, ഇളമ്പ്ര സ്വദേശിനി ആലീസിന് വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഡോ. വിജിത്ത് സ്വാഗതവും ഡോ. ചിന്നു വിജിത്ത് നന്ദിയും പറഞ്ഞു.