ഓണക്കൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
കൂത്താട്ടുകുളം ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്ഓര്മപ്പെരുന്നാളിന് കൊടിയേറി. ഫാ. ജോയി ആനക്കുഴി, ഫാ. ബിനു അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്കി.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിയപ്പുറം സെന്റ് ജോര്‍ജ് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര പള്ളിയിലേക്ക് നടക്കും. രാത്രി എട്ടിന് സെന്റ് ജോണ്‍സ് കുരിശുവഴി പെരിയപ്പുറം സെന്റ് ജോര്‍ജ് ചാപ്പലിലേക്ക് പ്രദക്ഷിണം, രാത്രി 11ന് പള്ളിയിലേക്ക് പ്രദക്ഷിണം, ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രദക്ഷിണം, 12.30ന് പ്രദക്ഷിണം.