വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയുടെ 99-ാമത് ശിലാസ്ഥാപന പെരുന്നാള്‍ ഇന്ന് കൊടിയേറ്റ്
പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയുടെ 99-ാമത് ശിലാസ്ഥാപന പെരുന്നാള്‍ 11, 12 തീയതികളില്‍ നടക്കും. ഞായറാഴ്ച രാവിലെ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തും. സണ്‍ഡെ സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. പള്ളിയില്‍ 62 വര്‍ഷം വികാരിയായി പ്രവര്‍ത്തിച്ച തുരുത്തേല്‍ ഗീവര്‍ഗീസ് കോറെപ്പിസ്കോപ്പയുടെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.9, 10 തീയതികളില്‍ വൈകീട്ട് സുവിശേഷയോഗം. ഡിസംബര്‍ 11 ന് രാത്രിയാണ് പ്രദക്ഷിണം. ശിലാസ്ഥാപന പെരുന്നാളായ 12 ന് രാവിലെ നടക്കുന്ന കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും. തുടര്‍ന്ന് യാത്രയയപ്പ് യോഗം, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ട്