സെന്റ്.ജോസഫ് യാക്കോബായ സുറിയാനി ചാപ്പലിൽ വി.യൗസേപ്പ് പിതാവിന്റെ ഓർമ്മപെരുന്നാൾ
യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാസ്ഥാനമായ ചുവന്നുമണ്ണു ഗലീലിയൻ സെന്ററിൽ സ്ഥാപിതമായ സെന്റ്.ജോസഫ് യാക്കോബായ സുറിയാനി ചാപ്പലിൽ വി.യൗസേപ്പ് പിതാവിന്റെ ഓർമ്മപെരുന്നാൾ നവംബർ 15,16 ( വെള്ളി , ശനി ) തിയതികളിൽ ആഘോഷിക്കുന്നു.. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഭദ്രാസന മെത്രാപോലീത്ത ഡോ.ഏലിയാസ് മോർ അത്താനാസിയോസ് തിരുമേനി മുഖ്യകാർമ്മികത്വം നൽകും.