കൂത്താട്ടുകുളം: മംഗലത്തുതാഴം തോട്ടുപുറം മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. ഫാ. ബോബി തറയാനിയില്‍ കൊടിയേറ്റി.
വ്യാഴാഴ്ച വൈകീട്ട് എട്ടിന് ഫാ. കുര്യാക്കോസ് പുതിയാപറമ്പത്ത് പെരുന്നാള്‍ സന്ദേശം നല്‍കും. രാത്രി 8.30ന് പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ 8.30ന് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഇവാനിയോസിന്റെ നേതൃത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന നടക്കും. പതിനൊന്നിന് കുളങ്ങരമറ്റം കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.