പാലക്കുഴ മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സൗത്ത് മാറികയിൽ പൂർത്തിയാക്കിയ കുരിശുപള്ളിയുടെ കൂദാശ, തിരുശേഷിപ്പ്സ്ഥാപനം, ഓർമപ്പെരുന്നാൾ
പാലക്കുഴ: മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സൗത്ത് മാറികയിൽ പൂർത്തിയാക്കിയ കുരിശുപള്ളിയുടെ കൂദാശ, തിരുശേഷിപ്പ്സ്ഥാപനം, ഓർമപ്പെരുന്നാൾ എന്നിവ ഞായറാഴ്ച നടക്കും. വൈകിട്ട് 5.30ന് പള്ളിയിൽനിന്ന് തിരുശേഷിപ്പുമായി ഘോഷയാത്ര നടക്കും. തുടർന്ന്, കുരിശുപള്ളി കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും നടക്കും. ഡോ. മാത്യൂസ് മാർ ഈവാനിയോസ്, ഫാ. കെ.ഇ. അബ്രാഹം കാക്കരേത്ത് എന്നിവർ നേതൃത്വം നൽകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ചാപ്പലിൽ കൊടിയേറ്റ്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പള്ളിയിൽനിന്ന് ചാപ്പലിലേക്ക് പ്രദക്ഷിണം.