പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് ഒരുങ്ങുന്നു
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം കരീം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായ്ക്കു ഫെബ്രുവരി ്ഏഴിനു രാവിലെ 11 നു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വരവേല്പ് നല്‍കും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അന്നുരാവിലെ എത്തുന്ന ബാവയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശിലേക്ക് ആനയിക്കും. മേഖലയിലെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും വിശ്വാസികളും ബാവയെ സ്വീകരിക്കാന്‍ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ഒത്തുചേരും. സന്ദര്‍ശന വേളയില്‍ അധിക ദിവസങ്ങളിലും താമസിക്കുന്നതു ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലായിരിക്കുമെന്നു പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
2004 ലും 2008 ലും പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായും പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തായിരുന്നു താമസിച്ചിരുന്നത്. ഫെബ്രുവരി 15 നു ഉച്ചകഴിഞ്ഞ് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ നടക്കുന്ന സണ്ടേസ്കൂള്‍, മര്‍ത്തമറിയം വനിതാസമാജം, വിദ്യാര്‍ഥി പ്രസ്ഥാനം, യൂത്ത് അസോസിയേഷന് എന്നിവയുടെ സംയുക്ത സംഗമത്തില്‍ പാത്രിയര്‍ക്കീസ് ബാവാ സംബന്ധിക്കും.
1914-1920 കാലഘട്ടങ്ങളില്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ പട്ടാളം മൂന്നു ലക്ഷത്തില്‍പരം സുറിയാനി ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തിയതിന്റെ (സൈഫോ) നൂറാം വാര്‍ഷികം അന്നേ ദിവസം ആചരിക്കും. ഫെബ്രുവരി 12 നു ഉച്ചകഴിഞ്ഞ് 3.30 നു സഭാമാനേജിംഗ് കമ്മിറ്റിയുടെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തെ ബാവ അഭിസംബോധന ചെയ്യും.
ബാവയെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശില്‍ ആരംഭിച്ചു. പള്ളിയും പാത്രിയര്‍ക്കാ സെന്ററും മോഡിപിടിപ്പിക്കുന്ന ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാത്രിയര്‍ക്കീസ് ബാവായുടെ ഭാരതസന്ദര്‍ശനം ചരിത്രസംഭവമാക്കിമാറ്റുവാനുള്ള ക്രമീകരണങ്ങളാണു സഭാനേതൃത്വം ക്രമീകരിക്കുന്നതെന്നു മെത്രാപ്പോലീത്ത പറഞ്ഞു.