കിഴക്കമ്പലം തോപ്പില്‍ പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ (തോപ്പില്‍) പള്ളിയില്‍ മാര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മാര്‍ കൗമയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും.
ശനിയാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന, 8.30 ന് കൊടിയേറ്റ് ഫാ. ദാനിയേല്‍ തട്ടാറ, വൈകീട്ട് 6.15 ന് സന്ധ്യാപ്രാര്‍ത്ഥന, 7.00 ന് സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ ശതാബ്ദിയാഘോഷ സമാപന സമ്മേളനം മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി അധ്യക്ഷനാകും. ശതാബ്ദി സ്മാരകമായി നിര്‍മിച്ചു നല്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് സ്കോളര്‍ഷിപ്പ് വിതരണവും സുവനീര്‍ പ്രകാശനവും 50 വര്‍ഷം സേവനം ചെയ്ത അധ്യാപകരെ ആദരിക്കല്‍ ചടങ്ങും ഉണ്ടാകും. 8.30 ന് കുട്ടികളുടെ കലാപരിപാടികള്‍.
ഞായറാഴ്ച 6.45 നും 8.30 നും വിശുദ്ധ കുര്‍ബാന മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത. വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തുടര്‍ന്ന് ഞാറള്ളൂര്‍, മോളേല്‍ കുരിശിങ്കലേക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന സക്കറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍, 11.30 ന് വിലങ്ങാട്ടുചിറ കുരിശിങ്കലേക്ക് പ്രദക്ഷിണം. 1.00 ന് നേര്‍ച്ചസദ്യ എന്നിവയാണ് പെരുന്നാള്‍ ചടങ്ങുകള്‍.