കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍ നാളെ കൊടിയേറും
കൊച്ചി: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍ തിങ്കളാഴ്ച തുടങ്ങും. വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കത്തീഡ്രലില്‍ സ്ഥാപിച്ചതിന്റെ ഓര്‍മയായാണ് പെരുന്നാള്‍ ആഘോഷം. രാവിലെ 6.30 ന് പ്രഭാതപ്രാര്‍ത്ഥന, ഏഴിന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, എട്ടിന് പെരുന്നാള്‍ കൊടിയേറ്റ്. വൈകിട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന, ഏഴിന് യൂത്ത് അസോസിയേഷന് വാര്‍ഷിക സമ്മേളനം, കൊച്ചിന് സ്വരശ്രീ ജൂനിയര്‍ ചോക്ക്ലേറ്റിന്റെ സംഗീത നൃത്തസന്ധ്യ, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ചൊവ്വാഴ്ച ഏഴിന് പ്രഭാതപ്രാര്‍ത്ഥന, എട്ടിന് മൂന്നിന്മേല് കുര്‍ബാന, 11 ന് കത്തീഡ്രലിനു കീഴിലുള്ള വെണ്ണിക്കുളം, അമ്പലമുകള്‍, കുരീക്കാട് കുരിശുപള്ളികളില്‍ ധൂപപ്രാര്‍ത്ഥന, ആറിന് സന്ധ്യാപ്രാര്‍ത്ഥന, തിരുവാങ്കുളം കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം എന്നിവയാണ് മറ്റ് ചടങ്ങുകള്‍. ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്, ഫാ. സെബു പോള്‍ വെട്രപ്പിള്ളി, ഫാ. യല്‍ദോ മാത്യു കുറ്റിച്ചിറ കുടിയില്‍, പി.പി. തങ്കച്ചന്, ടി.വി. പൗലോസ്, എം.പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.