കോതമംഗലം തീര്‍ഥയാത്രയ്ക്ക് മേഖലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോലഞ്ചേരി: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്ഥയാത്രാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോതമംഗലം തീര്‍ഥയാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ 29, 30, ഒക്ടോബര്‍ 1, 2 തീയതികളിലാണ് തീര്ഥയാത്രകള്. ഹൈറേഞ്ച് മേഖലയുടെ തീര്‍ഥയാത്ര കുമളിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 7ന് പുറപ്പെട്ട് ഒക്ടോബര്‍ 2ന് വൈകീട്ട് എത്തിച്ചേരും. കോട്ടപ്പടിയില്‍ നിന്നും കല്ക്കുന്ന് ഗീവര്‍ഗീസ് സഹദാ പള്ളിയില്‍ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന തീര്‍ഥയാത്ര വിവിധ പള്ളികളിലൂടെ മണീട്, കൂത്താട്ടുകുളം, ശ്രാപ്പിള്ളി മേഖലകളിലെ തീര്‍ഥാടകര്‍ക്കൊപ്പം ചേരും. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ നടമേല്‍ പള്ളിയില്‍ നിന്നും 2-ാം തീയതി രാവിലെ 6ന് പുറപ്പെടും. കരിങ്ങാച്ചിറ, തിരുവാങ്കുളം, വെണ്ണിക്കുളം, കടുമംഗലം, മാമല, കക്കാട്, വരിക്കോലി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ രാവിലെ 8.30-ഓടെ എത്തിച്ചേരും. ഇതേസമയം വേളൂര്‍, കുറ്റ, വടവുകോട് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘവും പാത്രിയാര്‍ക്കാ സെന്ററില്‍ ഒത്തുചേര്‍ന്ന് ചൂണ്ടി, പുതുപ്പനം വഴി കോലഞ്ചേരിയിലെത്തും. തോന്നിക്കയില്‍ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് 12-ഓടെ വാളകം സ്കൂളില്‍ ഉച്ചഭക്ഷണവും കഴിച്ച് സംഘം യാത്രതിരിക്കും. രണ്ടാം തീയതി വൈകീട്ട് 6ന് കബറിങ്കല്‍ എത്തിച്ചേരും. വാര്‍ത്താ സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ, സെക്രട്ടറി ഗ്ലീസന് ബേബി, കമ്മിറ്റി അംഗം കെ.വി. ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു.