ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് യാക്കോബായ സഭ
പുത്തന്‍കുരിശ്: ഓര്‍ത്തഡോക്സ് പക്ഷം എന്നും സമാധാനത്തിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. എന്ന് യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ ആരോപിച്ചു. കോടതിയും സമൂഹത്തിലെ ഉന്നതരും നടത്തിയ സമാധാന ശ്രമങ്ങളോട് ഒരിക്കല്‍പോലും സഹകരിക്കുവാന്‍ ഇവര്‍ തയ്യാറായിട്ടില്ല. യാക്കോബായ സഭയ്ക്ക് അനുകൂലമായി കോതിവിധികള് ഉണ്ടായിട്ടും അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കോടതിവിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ദൈവാലയങ്ങളില്‍ അത് നടപ്പാക്കണമെന്നും പ്രതികൂലമായ ഇടങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നുമുള്ള നിലപാടിന് എന്ത് ന്യായീകരണമാണ് ഉള്ളത് ? ഓര്‍ത്തഡോക്സ് സഭയിലെ ഒരു തീവ്രവിഭാഗം എന്നും സമാധാന ശ്രമങ്ങളെ തകര്‍ക്കുവാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.