മണര്‍കാട് പള്ളിയില്‍ വിശുദ്ധ കുര്ബാനയ്ക്ക്ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും
എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനമായ ഇന്ന് രാവിലെ 6.45 കരോട്ടെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 9ന് പ്രധാന പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 11.30ന് ഡോ. ഡി. ബാബുപോള്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12.30ന് മദ്ധ്യാഹ്നപ്രാര്ത്ഥ. വൈകിട്ട് 5ന് സന്ധ്യാപ്രാര്‍ത്ഥന. വൈകിട്ട് 6ന് തൂത്തൂട്ടി മാര്‍ ഗ്രിഗോറിയന്‍ സെന്റര്‍ ഡയറക്ടര്‍ സഖറിയാസ് മോര് പീലക്സീനോസ് മെത്രാപോലീത്ത ധ്യാന ശുശ്രൂഷ നയിക്കും