മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍
കോലഞ്ചേരി: മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ പരി. ചാത്തുരുത്തില്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ നടക്കും.
വെള്ളിയാഴ്ച രാവിലെ 8ന് വി.മൂന്നിന്മേല്‍ കുര്‍ബാന, കൊടിയേറ്റ്, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, നേര്‍ച്ചസദ്യ എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 8ന് വി. മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ഥന, വചനശുശ്രൂഷ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, പ്രദക്ഷിണം എന്നിവ നടക്കും. ഞായറാഴ്ച 7.45ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഘോഷയാത്ര, 8.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാന, തിരുശേഷിപ്പ് പുറത്തെടുക്കല്‍, 10.45ന് നേര്‍ച്ചസദ്യ, 11.30ന് ധൂപപ്രാര്‍ഥന, 12ന് പ്രദക്ഷിണം എന്നിവയുണ്ടാകും.