മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
കാലടി: മഞ്ഞപ്ര സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ഏലിയാസ് ഐപ്പ് പാറയ്ക്കല്‍, ഫാ. പൗലോസ് അറയ്ക്കപ്പറമ്പില്‍, ഫാ. എല്‍ദോ ചെറിയാന്‍, ഫാ. എമില്‍ ഏലിയാസ്, ഡീക്കണ്‍ ബേസില്‍, സണ്ണി പൈനാടത്ത്, പാപ്പച്ചന്‍ പുതിയേടത്ത്, വി.കെ. എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച 6.30ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികനാകും. 8ന് പ്രദക്ഷിണം. 6ന് 7.30നും 9നും കുര്‍ബാന. മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത കാര്‍മികനാകും. പ്രദക്ഷിണത്തിന് ശേഷം നേര്‍ച്ചസദ്യ ഉണ്ട്.