പീച്ചാനിക്കാട് പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപന പെരുന്നാള്‍
അങ്കമാലി: പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനപെരുന്നാളും ഫാ. മാത്യൂസ് പാറയ്ക്കലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും സംഘടിപ്പിക്കുന്നു. ഒമ്പതിനും പത്തിനുമാണ് പരിപാടി. ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാ പ്രാര്‍ഥന. ഞായറാഴ്ച രാവിലെ 8.15ന് കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, 9.30ന് അനുമോദന സമ്മേളനം എന്നിവയുണ്ടാകും.




