പള്ളിക്കര കത്തീഡ്രലില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മപ്പെരുന്നാളും നേര്‍ച്ചസദ്യയും
പുരാതന ദേവാലയമായ പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കും. പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. വ്യാഴാഴ്ച രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന കൊടിയേറ്റ് വികാരി ഫാ. മത്തായി ഇടപ്പാറ, വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥന. വെള്ളിയാഴ്ച 7.15ന് വിശുദ്ധ കുര്‍ബാന, 8.30ന് ചരിത്ര പ്രസിദ്ധമായ അഞ്ചേകാലും കോപ്പും കൊടുക്കല്‍ ചടങ്ങ്, 4:30 ന് മേമ്പൂട്ടില്‍ നിന്നും പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളി അകത്തേക്ക് കൊണ്ട് വരുന്നു 6.30ന് സന്ധ്യാപ്രാര്‍ഥന പ്രസംഗം മെത്രാപ്പോലീത്ത. 8.30ന് പ്രദക്ഷിണം കിഴക്കെ മോറക്കാല മാര്‍ ഗ്രിഗോറിയോസ് കുരിശുംതൊട്ടിയിലേക്ക് തുടര്‍ന്ന് നേര്‍ച്ചസദ്യ.പ്രധാന പെരുന്നാള്‍ ദിവസം ശനിയാഴ്ച 8.00ന് മലേക്കുരിശ്പള്ളിയില്‍ കുര്‍ബാന, 8.30ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രസംഗം – പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. 10ന് കത്തീഡ്രലില്‍ നിന്ന് പണിതുകൊടുക്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം. 11ന് പ്രദക്ഷിണം, 12.00ന് നേര്‍ച്ചസദ്യ എന്നിവയാണ് പെരുന്നാള്‍ ചടങ്ങുകള്‍.