നൂറ്റാണ്ടുകളുടെ പഴമ ഓര്‍മിപ്പിക്കുന്ന അഞ്ചേകാലും കോപ്പും നല്കല്
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച അഞ്ചേകാലും കോപ്പും നല്കല് ചടങ്ങ് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്നു. തുലാം 20 പെരുന്നാളിനോടനുബന്ധിച്ചാണ് ചടങ്ങ്. പള്ളി പണിയുന്നതിനാവശ്യമായ സ്ഥലം കരമൊഴിവാക്കി നല്കിയ അറയ്ക്കല്‍ കുടുംബത്തിനാണ് ഇത് നല്‍കിവരുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്നയാള്‍ പെരുന്നാള്‍ ദിവസത്തില്‍ പള്ളിയിലെത്തി നിശ്ചയിക്കപ്പെട്ടിട്ടുള്ള അരിയും മറ്റു പച്ചക്കറികളും ഉള്‍പ്പെടുന്ന വസ്തുക്കളാണ് പള്ളിക്ക് സ്ഥലം നല്‍കിയതിന് നന്ദിസൂചകമായി നല്‍കിവരുന്നത്.ചടങ്ങിന് വികാരി വികാരി ഫാ. മത്തായി ഇടപ്പാറ നേതൃത്വം നല്കി