കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി ശിലാസ്ഥാനപ്പെരുന്നാള് ഇന്ന്
കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ യാക്കോബായ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ 8ന് കുര്‍ബാന, 10ന് വികാരി ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്കൊടിയേറ്റ് നടത്തും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, രാത്രി 9ന് പ്രദക്ഷിണം, 10.30ന് കരിമരുന്ന് പ്രയോഗം, ഞായറാഴ്ച രാവിലെ 8ന് മൂന്നിന്മേല് കുര്‍ബാന, പ്രസംഗം, ശ്രേഷ്ഠകാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, 11ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12.30ന് നേര്‍ച്ചസദ്യ, , തിങ്കളാഴ്ച രാവിലെ 8ന് കുര്‍ബാന. ഉച്ചയ്ക്ക് 2ന് കൊടിയിറക്ക് നടക്കും.




