കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ഓര്‍മപ്പെരുന്നാളിന് കൊടിയേറ്റി
കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് സഹവികാരി ഫാ. ഷിബിന്‍ പോള്‍ പെരുമ്പാട്ട് കൊടിയേറ്റി. നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. പ്രിന്‍സ് മരുതനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകീട്ട് 5ന് സന്ധ്യാപ്രാര്‍ഥന, വലിയപള്ളിയില്‍ പ്രസംഗം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 7.15ന് പ്രഭാതനമസ്‌കാരം, 8ന് വി. കുര്‍ബാന, പ്രസംഗം, നേര്‍ച്ച എന്നിവ നടക്കും.