ഊരക്കാട് യൂത്ത് അസോസിയേഷന്‍ വീട് നിര്‍മിച്ചുനല്‍കി
കിഴക്കമ്പലം: ഊരക്കാട് സെന്റ് തോമസ് യാക്കോബായ പള്ളിയിലെ യൂത്ത് അസോസിയേഷന്‍ പള്ളിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വീട് നിര്‍മിച്ചുനല്‍കി. വികാരി ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍ ആശീര്‍വദിച്ചു. ചടങ്ങില്‍ ഫാ. എല്‍ദോസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് തെക്കേക്കര എന്നിവര്‍ പങ്കെടുത്തു. ശിലാഫലകം അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വഹിച്ചു.