ആരക്കുന്നം വലിയപള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയപള്ളിയില്‍ ചാത്തുരുത്തി മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 111-ാം ശ്രാദ്ധപ്പെരുന്നാള്‍ നവം. 1, 2, 3 തീയതികളില്‍ ആഘോഷിക്കും.വെള്ളിയാഴ്ച രാവിലെ 7ന് കുര്‍ബാന. തുടര്‍ന്ന് ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ട് കൊടി ഉയര്‍ത്തും. ശനിയാഴ്ച രാവിലെ 8ന് കുര്‍ബാന. വൈകീട്ട് 6ന് സന്ധ്യാ പ്രാര്‍ഥനയും പ്രദക്ഷിണവും. ഞായറാഴ്ച രാവിലെ 7.45ന് പ്രഭാത പ്രാര്‍ഥന. 8.30ന് കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍, ഫാ. ജേക്കബ് ചിറ്റേത്ത് എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. 9.30ന് മധ്യസ്ഥപ്രാര്‍ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ച ആശീര്‍വാദം എന്നിവയുണ്ടാകും.