യാക്കോബായ സഭ വിശദീകരണയോഗങ്ങള്‍ നടത്തി
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ വിശദീകരണയോഗങ്ങള്‍ നടത്തി. പള്ളിത്തര്‍ക്കത്തിന്റെ യഥാര്‍ത്ഥ വസ്തുതകളും നിലവിലുള്ള സാഹചര്യങ്ങളും യോഗങ്ങളില്‍ വിശദീകരിച്ചു.എളംകുളം-തോന്നിക്ക മാര്‍ അപ്രേം, പെരിങ്ങേള് സെന്റ് കുര്യാക്കോസ്, കോലഞ്ചേരി ടൗണ്‍ സെന്റ് മേരീസ്, രാമമംഗലം മാര്‍ ഓസ്താത്തിയോസ്, കക്കാട്ടുപാറ മാര്‍ ഈവാനിയോസ്, കോട്ടൂര്‍ മാര്‍ പീലക്സിനോസ്, പാറേപ്പീടിക മാര്‍ ഗ്രിഗോറിയോസ്, തമ്മാനിമറ്റം മാര്‍ ബസ്സേലിയോസ് എന്നീ യൂണിറ്റുകളിലാണ് വിശദീകരണയോഗം നടത്തിയത്.യോഗങ്ങളില്‍ ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. എല്‍ദോ കക്കാടന്‍, ഡീക്കന്‍ എല്‍ദോ, കെ.എസ്. വര്‍ഗീസ്, ഫാ. പൗലോസ് പുതിയാമഠം, ഫാ. ബൈജു, ഫാ. എല്‍ദോ, കെ.എസ്. വര്‍ഗീസ്, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍, ചെറിയാന് പി. വര്‍ഗീസ്, കെ.എം. ജോര്‍ജ്, ചാക്കോ പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.