കരിങ്ങാച്ചിറ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്മപെരുന്നാള്
കരിങ്ങാച്ചിറ:കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്മപെരുന്നാള് 1, 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന, 7ന് കുര്‍ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ഇരുമ്പനം പുതിയ റോഡ് കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം എന്നിവ നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ശനിയാഴ്ച രാവിലെ 7.15ന് പ്രഭാത പ്രാര്‍ഥന , 8ന് മൂന്നിന്മേല് കുര്‍ബാന , തുടര്‍ന്ന് പ്രദക്ഷിണം , ആശീര്‍വാദം , തിരുശേഷിപ്പുവണക്കം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും.